താളുകള്‍

Wednesday, March 10, 2010

ഇപ്പൊ വീണേനെ....

ഞങ്ങള്‍ എഞ്ചിനീയറിംഗ് ഡിഗ്രീ ക്ക് പഠിക്കുന്ന കാലം ..ഒരു കുഗ്രമത്തിലാണ് സ്ഥാപനം ...വിവാദങ്ങള്‍ എല്ലാക്കാലത്തു കൂടിനുള്ള ഒരു പാവം ഇന്‍സ്റ്റിറ്റ്യൂട്ട് .... ഞങ്ങള്‍ കുറച്ചു പേര്‍കൂടി കാടിന്റെ നടുവിലുള്ള ഇപ്പൊ താഴെ വീഴും എന്നും പറഞ്ഞു നില്‍ക്കുന്ന ഒരു വീട്ടിലാണ് താമസം ....അവിടെനിന്നു എന്ത് കാണിച്ചാലും ആരും അന്നും അറിയില്ല..അത്രയ്ക്ക് ഒറ്റപെട്ട ഒരു വീടാണത്....എങ്കിലും ഞങ്ങള്‍ യാതൊരു ഭയവും പരാതിയും കൂടാതെ(പരാതി പറഞ്ഞാ പഠനം പിന്നെ വീട്ടിലിരുന്നാരിക്കും, കാശും പോകും , മാനവും പോകും ) ഇങ്ങനെ സസുഖം ജീവിച്ചു പോരുന്നു..ഈ ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ അഞ്ചു ആറു പേരുണ്ട് ....എല്ലാവരുടേം പേര് പറയുന്നില്ല...എന്നാലും നായകനെ പരിച്ചയപെടുതത്തെ വയ്യല്ലോ ....സിന്റോ.....ആളല്പം ശരീരമുള്ള കൂട്ടത്തിലാണ് ....അതുകൊണ്ടുതന്നെ ഇന്‍ ടേക്ക് ഉം കൂടുതലാരിക്കുമെന്നു പറയാതെ തന്നെ മനസിലാക്കവുന്നതാണല്ലോ ......ഞങ്ങള്‍ക്ക് ആകെ കിട്ടുന്ന അവധി സണ്‍‌ഡേ ആണ് .....സണ്‍‌ഡേ ഉച്ചക്ക് അടിപൊളിയാണ് ....ഉച്ചക്കാണ് ചിക്കനും ചോറും ഒക്കെ കൂടി ഒരു പിടി പിടിക്കുന്നത്‌...എല്ലാരും കൂടെ വട്ടത്തില്‍ ഇരുന്നു നുണകളും പറഞ്ഞു തട്ടിവിടും ......പതിവ് പോലെ ഒരു സണ്‍‌ഡേ ഉച്ച ...എല്ലാരും പാത്രം നിറയെ ചോറും ചിക്കന്‍ കറി യും ഒക്കെ എടുത്തു ഇ ബെഞ്ചിലും ഒക്കെയായി സ്ഥാനം പിടിച്ചു ..അതാ വരുന്നു നമ്മുടെ സിന്റോ പാത്രം നിറയെ ചോറും കറി യും ആയി...സിന്റോയും ഒരു കസേര വലിച്ചോണ്ട് വന്നു സിറ്റ് ഔടിന്റെ ഒരു ഭാഗത്ത്‌ സ്ഥാനം പിടിച്ചു ....അപ്പോഴാണ് എല്ലാരും ആ പാത്രം ശ്രദ്ധിച്ചത് ..കൂമ്പാരം കൂടിയിട്ടിരിക്കുന്ന ചോറ് കാരണം ആളെ കാണാന്‍ വയ്യ ....എല്ലാരും പരസ്പരം നോക്കി ചിരിച്ചു , വിഷമിപ്പിക്കണ്ടാല്ലോന്നു കരുതി ആരും ഒന്നും പറഞ്ഞില്ല .....എല്ലാവരും സൈലന്റ് ആയി ഇരുന്നു കഴിക്കുകയാണ് ...എല്ല് പൊടിയുന്ന കറുമുറ സബ്ദം മാത്രം ഉയര്‍ന്നു കേള്‍ക്കാം ...പെട്ടെന്നതാ ഒരു വലിയ ശബ്ദം ..നോക്കുമ്പോള്‍ സിന്റൊയെ കാണാനില്ല ...ചോറ് എടുത്തിരുന്ന പാത്രം മാത്രം അന്ടരീക്ഷത്തില്‍ ഉയര്‍ന്നു ചിലും എന്നൊരു സബ്ധതോടെ താഴെ വീഴുന്നു ....അത് നേരെ വന്നു വീണത്‌ മുറ്റത്ത്‌ കിടക്കുന്ന സിന്റോടെ തലയില്‍ ..ആശാന്‍ കസേരെയോടുകൂടെ പുറകോട്ടു മറിഞ്ഞു വീണതാണ് (ചോറിന്റെ കനമായിരുന്നു എന്നാന്നു അണ്‍ ഒഫീഷ്യല്‍ ആയുള്ള സംസാരം )...ഇതൊന്നും കണക്കാക്കാതെ സിന്റോ പാത്രവും എടുത്തു ചാടി എണീറ്റു..എന്നിട്ട് എല്ലാവരേം നോക്കി ഒറ്റ പറച്ചില്‍ "ഇപ്പൊ വീണേനെ"..(എല്ലാരുടെം കണ്ണുതള്ളി ......അപ്പൊ വീണില്ലരുന്നോ, ചിലര്‍ക്ക് സംശയം )..എന്നിട്ട് തന്റെ കാലിയായ പാത്രവും പേറി അടുക്കളയിലേക്കു ഞൊണ്ടി ഞൊണ്ടി നടന്നു..ഇനിയും ഒരംഗത്തിനുള്ള ബാല്യം തനിക്കുണ്ടെന്ന ഭാവത്തോടെ........
ഗുണ പാഠം : തകര്‍ച്ചകളില്‍ തളരരുത് , വിജയം വരെയും പോരാടണം....

8 comments:

  1. സിന്ടോ എഴുനേറ്റു വന്നപ്പോ വെളുത്തു എന്നും കേക്കുന്നുണ്ട് ...
    എന്താന്നോ? ...സിന്റൊയുടെ രോമങ്ങളില്‍ ചോറ് തങ്ങി നില്‍ക്കുന്നുടയിരുന്നു ...ദേഹം മുഴുവന്‍ രോമാമാനെന്നു ഇനി പ്രത്യേകം പറയേണ്ടല്ലോ . എന്തായാലും ജസ്റ്റ്‌ ഇമാജിന്‍ കലക്കി ...

    ReplyDelete
  2. ethu eniku eshtappetu

    ReplyDelete
  3. സിന്റോടെ കുരു പോട്ടിക്കാണുമല്ലോ അന്ന്.. :)
    എല്ലാ കഥകളിലും ഒരു ഗുണപാഠം ഉണ്ടല്ലോ... ആശാന്‍ എന്ന പേര് താങ്കള്‍ക്കാണ് യോജിക്കുന്നത്.. :)
    കഥ ഇഷ്ട്ടപ്പെട്ടു.. അവതരണവും..

    word verification ഒന്ന് മാറ്റു മാഷെ..കമന്റ്‌ അടിക്കാന്‍ പ്രയാസം ഉണ്ടാവുന്നു..

    ReplyDelete
  4. ക്ഷമിക്കണം ആശാനേ(വെള്ളത്തില്‍ ) ...ഇനി വിശാലമായി കമന്റ് അടിച്ചോളൂ

    ReplyDelete
  5. Kalakki chetta.. kalakki...

    ReplyDelete
  6. പരമു,
    ചീറ്റി.. ഒനി ഒക്സിലറികള്‍ പോരട്ടെ.. :) :)

    ReplyDelete

ചുമ്മാ എന്തേലും കമന്റ് അടിക്കണേ ...........