താളുകള്‍

Thursday, March 11, 2010

വള്ളത്തിനടിയില്‍നിന്നും ഒരെത്തിനോട്ടം.....

ചില വിരുതന്മാരുണ്ട് ചില സന്ദര്‍ഭങ്ങളില്‍ "ഞാനിതെത്ര കണ്ടതാ, ഇതൊക്കെ നമുക്ക് വെറും പുല്ലാ..അല്ലപിന്നെ.." എന്നാ മട്ടില്‍ ചില സിടുഎഷന്‍ ഹാന്‍ഡില്‍ ചെയ്യുന്നത് ..അങ്ങനെ ഒരാള്‍ക്ക്‌ പറ്റുന്ന ഒരബ്ധമാണ് ഇവിടെ കുറിക്കുന്നത്.....

സംഭവം നടക്കുന്നത് ആലപ്പുഴയിലെ പൊന്മുടി അല്ല നെടുമുടി എന്നാ ഒരു കൊച്ചു ( ആര്‍ക്കറിയാം കൊച്ചു ആണോന്നു ) ഗ്രാമത്തിലാണ് ...എവിടെ നോക്കിയാലും വെള്ളം ....കിട്ടിയ അവധി ദിവസം തങ്ങളുടെ കൂട്ടുകാരന്റെ വീട്ടില്‍ ചിലവഴിക്കാനുള്ള ആര്‍ത്തിയോടെ(എന്തിനുള്ള ആര്തിയാണോ ആവോ , തിന്നാന്‍ , മൂക്കുമുട്ടെ , അല്ലാതെന്താ) അവന്റെ കൂടെ നടക്കുകയാണ് ...അവനെ നമുക്ക് തല്ക്കാലം ബാബുമോന്‍ എന്ന് വിളിക്കാം .... അവരുടെ നടപ്പ് കണ്ടാലറിയാം നല്ല ഒരുമയുള്ള കൂട്ടുകാര്‍ ആണെന്ന് ....കനാലിന്റെ സൈഡില്‍ കണ്നോടിച്ചുകൊണ്ടാണ് നടപ്പ് , എന്തേലും തടഞ്ഞാലോ ....നടന്നു നടന്ന് അങ്ങനെ അവസാനം വീട്ടിലെത്തി ...നേരം ഇരുട്ടരായി വീട്ടില്‍ എത്തിയപ്പോള്‍ ...ചെന്നപാടെ കുളിയും പാസാക്കി , ഭക്ഷണത്തിനുള്ള വിളിയും കാതോര്‍ത്തു , ചുമ്മാ സംസാരിച്ചു കൊണ്ട് ഇരിക്കുകയാണ് ..കുറച്ചു കഴിഞ്ഞപ്പോ അകത്തുനിന്നും അമ്മ വിളിച്ചു "ബാബുമോനെ കഴിക്കാന്‍ വന്നോളൂ" ...കേള്‍ക്കേണ്ട താമസം എല്ലാവരും കൂടെ ഒറ്റ ഓട്ടം ..കിട്ടിയ സ്ഥലത്ത് ഓരോരുത്തരും സ്ഥാനം പിടിച്ചു ....അവസാനം വന്നപ്പോ ബാബുമോന് ഇരിക്കാന്‍ സ്ഥലം ഇല്ല..പോട്ടെ സാരമില്ല നീ പിന്നെ കഴിച്ചാമാതിയെന്നു അവനെ ആശ്വസിപ്പിച്ചു ബാക്കിയുള്ളവര്‍ കഴിച്ചു...ഇനി എവിടേലും ഒന്ന് കിടക്കണം ....അതിനുള്ള വട്ടം കൂട്ടലായി പിന്നെ...കട്ടിളിലിം നിലത്തുമൊക്കെയായി എല്ലാരും കിടന്നു ....ബാബുമോന്റെ കട്ടിലും ഒരു സുഹൃത്ത്‌ കൈയടക്കി ..സ്ഥലം കിട്ടിയവര്‍ പിറ്റേ ദിവസത്തെ കറക്കവും സ്വപ്നം കണ്ടു കിടന്നുറങ്ങി ....(പിന്നീട് ബാബുമോന്‍ വെതാളതെയും തോളിലേറ്റി നടക്കുന്ന വിക്രമാദിതിയനെ പോലെ കുറെ നേരം പായും എടുത്തു അതിലെ സ്ഥലം തേടി നടന്നെന്നാണ് കിംവദംദി...അപവാദം അല്ലാതെന്താ....)....പിറ്റേദിവസം രാവിലെ പ്രാഭാഥ കര്‍മംഗളെല്ലാം കഴിഞ്ഞു ചിലര്‍ പത്രം വായിക്കുന്നു , ചിലര്‍ ടി വി കാണുന്നു , (എന്ന വ്യാജേന, പ്രാതലിനുള്ള വിളിയും കാത്തു ഇരിക്കുകയാണ് ..ഇടയ്ക്കിടയ്ക്ക് അടുക്കള ഭാഗത്തേക്ക്‌ നോക്കുന്നുമുന്ന്ട് )...അല്‍പ സമയത്തിന് ശേഷം അകത്തുനിന്നും അമ്മ വിളിച്ചു "മോനെ ..ബാബുമോനെ കഴിക്കാന്‍ വന്നോളൂ"...പിന്നെ സംഭവിച്ചത് പതിവ് കാഴ്ചകള്‍ തന്നെ ......പ്രാതലും കഴിഞ്ഞു ഇനി ഉച്ച ഊണ് വരെ എന്ത് ചെയ്യും എന്നാലോചിച്ചു കൊണ്ട് ചിലര്‍ മുറ്റത്തേക്കിറങ്ങി....അപ്പൊ ദെ തൊട്ടു മുന്ബിലുള്ള കനാലില്‍ ഒരു വലിയ വള്ളം കിടക്കുന്നു ....എന്നാ പിന്നെ കനാലില്‍ കൂടി ഒരു തോണി യാത്രയാകാമെന്ന ഒരു ബുദ്ധിമാന്റെ അഭിപ്രായം ശരിവച് ആഗ്രഹം ബാബുമോനെ അറിയിച്ചു ..... അത് നല്ല ഒരു കാരിയമായി ബാബുമോനും തോന്നി (അല്ലെ ഇടയ്ക്കിടയ്ക്ക് ഇവന്മാര്‍ക്ക് എന്തേലും തിന്നാന്‍ കൊടുക്കേണ്ടി വരും ..അതൊഴിവാക്കാന്‍ ഇതുതന്നെ പറ്റിയ മാര്‍ഗം).....ബാബുമോന്‍ പിന്നെ ഒരു വള്ളക്കാരനെ തപ്പി ഇറങ്ങി....അര മനിക്കൂരായിക്കാനും ബാബുമോന്‍ എവിടുന്നോ ഒരു വള്ളക്കാരനെ തപ്പിക്കൊണ്ടു വന്നു , എല്ലാരേം വള്ളത്തിനടുതെക്കു വിളിച്ചു, തനേതോ പൈലറ്റ് നെ തപ്പിക്കൊണ്ടു വന്നിരിക്കുന്നെന്ന ഭാവേന ...എല്ലാരും വള്ളത്തിനടുതെത്തി..... ഇനി അകത്തു കയറണം ...ചാറ്റല്‍ മഴ പെയ്തു തെന്നിക്കിടക്കുന്ന കനാലിന്റെ സൈഡില്‍ കൂടെ എങ്ങനെ വള്ളത്തില്‍ കയറും, ചിലര്‍ക്ക് പേടി....ഇതൊക്കെ വെറും ചീള് കേസല്ലേ...ചുമ്മാ അങ്ങ് കയറിയാ മതിന്നെ ..അവിടെ പിടിക്ക് ..സൂക്ഷിക്കണം ..ശ്രദ്ധിച് ..വീഴല്ലേ എന്നൊക്കെയുള്ള ബാബുമോന്റെ ആത്മ ധൈരിയും കലര്‍ന്ന വാക്കുകളും അസാധാരണമായ ആജ്ഞ ശക്തിയും ഒക്കെ കൂടെയായപ്പോള്‍ എല്ലാര്ക്കും ഒരു ധൈരിയം കിട്ടി ....ഹോ ബാബുമോന്‍ ഉണ്ടെങ്കില്‍ ഏതു ടൈടാനിക്കില്‍ വേണേലും നമ്മള്‍ കയറും എന്ന് മനസ്സില്‍ പറഞ്ഞു, ഓരോരുത്തരായി പതുക്കെ കയറി വള്ളത്തിന്റെ പലഭാഗത്തായി ഇരുന്നു .......ഇനി ബാബുമോന്‍ കൂടെ കയറിയാല്‍ മാത്രവേ പോകാന്‍ പറ്റു..കപ്പിത്തനില്ലാതെ എന്ത് കടല്‍ യാത്ര എന്ന് പറഞ്ഞാ പോലെ , ബാബുമോന്‍ ഇല്ലാതെ എന്ത് വളളയാത്ര ....ബാബുമോന്‍ പതുക്കെ അടുത്ത് നിന്ന മരത്തിന്റെ ചില്ലയില്‍ പിടിച്ചു തെന്നിക്കിടക്കുന്ന സൈഡില്‍ കൂടെ പതുക്കെ വള്ളത്തിലേക്ക്‌ കാലു വച്ചു...ബ്ലും ....കാലൊന്നു പതറി ....ബാബുമോന്‍ ഇതാ വെള്ളത്തില്‍ ...വള്ളത്തിലിരുന്ന കൂട്ടുകാര്‍ ഒന്ന് പതറി ....അവര്‍ ഇരുന്നിടത്ത് നിന്നും അങ്ങോട്ടും ഇങ്ങോട്ടും നോക്കി (അല്ലാതെന്തു ചെയ്യാന്‍ , ഒറ്റ ഒന്നിനും നീന്താന്‍ അറിയില്ല...).ആഴമുണ്ടോ ആവോ... പെട്ടെന്ന് ഒരു പോള കൂട്ടം വള്ളത്തിനു സൈഡില്‍ കൂടെ ഒന്നെത്തി നോക്കി .... .ഒരു നീര്‍ക്കോലി തലപോക്കുന്നപോലെ ....(ചിലര്‍ പേടിച്ചു വെള്ളത്തില്‍ ചാടാന്‍ തുടങ്ങി ...ഇനി വല്ല മറുതയും ആണോ ..വെള്ളത്തില്‍ പോയ ബാബുമോന്‍ ഇളക്കിവിട്ടതാണോ ..എന്നൊക്കെയുള്ള ചിന്തകള്‍ മിന്നി മറഞ്ഞു..കുറച്ചൂടെ വെയിറ്റ് ചെയ്തിട്ട് ചാടാം നീന്താന്‍ അറിയില്ലല്ലോ എന്നായി ചിലരുടെ ചിന്ത )...ബാക്കി കൂടെ പൊന്തി വന്നപ്പോഴാണ് എല്ലാര്ക്കും ശരിക്കും മനസമാധാനം ആയതു ...അത് വേറൊന്നും അല്ലാരുന്നു ബാബുമോന്റെ തലയും , തലയിലും ചെവിയെലും എല്ലാം കുറെ പോളയും..ആ കാഴ്ച കണ്ടാല്‍ ഏതു കഠിന ഹൃദയനും ഒന്ന് പുഞ്ചിരിച്ചു പോകും ...പിന്നെ വള്ളത്തിലിരിക്കുന്ന പാവങ്ങങ്ങളുടെ കാരിയം പറയണോ(അപ്പോള്‍ തുടങ്ങിയ ചിരി നിര്‍ത്താന്‍ ചിലര്‍ക്ക് ദിവസങ്ങള്‍ വേണ്ടിവന്നെന്നാണ് സംസാരം ....) ....ഒരു വിധത്തില്‍ ബാബുമോന്‍ കരക്കുകയറി പുറകില്‍ നിന്നും ഉയര്‍ന്ന പോട്ടിച്ചിരിയെ തൃനവല്ക്കരിച്ചുകൊണ്ട് ബാബുമോന്‍ ഡ്രസ്സ്‌ മാറാന്‍ വേണ്ടി വീട്ടിലേക്കു നടന്നു നീങ്ങി ......

ഗുണ പാഠം : അടിതെറ്റിയാ ആനയും വീഴും

4 comments:

  1. " അസാധാരണമായ ആജ്ഞ ശക്തിയും ഒക്കെ കൂടെയായപ്പോള്‍ ..."

    ഒരു രക്ഷയുമില്ല മോനെ.. കിടു..

    (ഇനി മുതല്‍ എല്ലാ കഥകള്‍ക്കും പേറ്റന്റ്‌ എടുക്കേണ്ടതാണ്.. : ):) ഞാന്‍ കുറിക്കാന്‍ ഉദ്ദേശിച്ച അതേ കഥ.. !!! :) :) )

    ReplyDelete
  2. ശരിക്കും patent edukkendathu athyavasyam aanu...allel ee katha innu njan post cheythene...
    "അപ്പോള്‍ തുടങ്ങിയ ചിരി നിര്‍ത്താന്‍ ചിലര്‍ക്ക് ദിവസങ്ങള്‍ വേണ്ടിവന്നെന്നാണ് സംസാരം ..."
    ചിലരുടെ ചിരികള്‍ ഇപ്പോഴും തുടരുന്നു എന്നാ കേട്ടത് .....എന്തായാലും imagine ചേട്ടന്റെ അവതരണം സൂപ്പര്‍ .....എഴുനേറ്റു വന്നപ്പോള്‍ ബാബുമോന്റെ കഴുത്തില്‍ ഒരു നീര്‍ക്കോലിയും ഉണ്ടാരുന്നോ എന്നൊരു സംശയം ...ഒരു നീര്‍ക്കോലിയുടെ കഴുത്തില്‍ മറ്റൊരു നീര്‍ക്കോലി ..ഹഹ

    ReplyDelete
  3. നന്ദി വെള്ളതിലാശാനെ ....നമുക്കൊരു മ്യുച്യുഅല്‍ അണ്ടെര്‍ സ്റാന്റിംഗ് ഇല്‍ പോകാം ...

    ReplyDelete
  4. kalakki kappalodichu :-)

    ReplyDelete

ചുമ്മാ എന്തേലും കമന്റ് അടിക്കണേ ...........