താളുകള്‍

Thursday, March 11, 2010

വള്ളത്തിനടിയില്‍നിന്നും ഒരെത്തിനോട്ടം.....

ചില വിരുതന്മാരുണ്ട് ചില സന്ദര്‍ഭങ്ങളില്‍ "ഞാനിതെത്ര കണ്ടതാ, ഇതൊക്കെ നമുക്ക് വെറും പുല്ലാ..അല്ലപിന്നെ.." എന്നാ മട്ടില്‍ ചില സിടുഎഷന്‍ ഹാന്‍ഡില്‍ ചെയ്യുന്നത് ..അങ്ങനെ ഒരാള്‍ക്ക്‌ പറ്റുന്ന ഒരബ്ധമാണ് ഇവിടെ കുറിക്കുന്നത്.....

സംഭവം നടക്കുന്നത് ആലപ്പുഴയിലെ പൊന്മുടി അല്ല നെടുമുടി എന്നാ ഒരു കൊച്ചു ( ആര്‍ക്കറിയാം കൊച്ചു ആണോന്നു ) ഗ്രാമത്തിലാണ് ...എവിടെ നോക്കിയാലും വെള്ളം ....കിട്ടിയ അവധി ദിവസം തങ്ങളുടെ കൂട്ടുകാരന്റെ വീട്ടില്‍ ചിലവഴിക്കാനുള്ള ആര്‍ത്തിയോടെ(എന്തിനുള്ള ആര്തിയാണോ ആവോ , തിന്നാന്‍ , മൂക്കുമുട്ടെ , അല്ലാതെന്താ) അവന്റെ കൂടെ നടക്കുകയാണ് ...അവനെ നമുക്ക് തല്ക്കാലം ബാബുമോന്‍ എന്ന് വിളിക്കാം .... അവരുടെ നടപ്പ് കണ്ടാലറിയാം നല്ല ഒരുമയുള്ള കൂട്ടുകാര്‍ ആണെന്ന് ....കനാലിന്റെ സൈഡില്‍ കണ്നോടിച്ചുകൊണ്ടാണ് നടപ്പ് , എന്തേലും തടഞ്ഞാലോ ....നടന്നു നടന്ന് അങ്ങനെ അവസാനം വീട്ടിലെത്തി ...നേരം ഇരുട്ടരായി വീട്ടില്‍ എത്തിയപ്പോള്‍ ...ചെന്നപാടെ കുളിയും പാസാക്കി , ഭക്ഷണത്തിനുള്ള വിളിയും കാതോര്‍ത്തു , ചുമ്മാ സംസാരിച്ചു കൊണ്ട് ഇരിക്കുകയാണ് ..കുറച്ചു കഴിഞ്ഞപ്പോ അകത്തുനിന്നും അമ്മ വിളിച്ചു "ബാബുമോനെ കഴിക്കാന്‍ വന്നോളൂ" ...കേള്‍ക്കേണ്ട താമസം എല്ലാവരും കൂടെ ഒറ്റ ഓട്ടം ..കിട്ടിയ സ്ഥലത്ത് ഓരോരുത്തരും സ്ഥാനം പിടിച്ചു ....അവസാനം വന്നപ്പോ ബാബുമോന് ഇരിക്കാന്‍ സ്ഥലം ഇല്ല..പോട്ടെ സാരമില്ല നീ പിന്നെ കഴിച്ചാമാതിയെന്നു അവനെ ആശ്വസിപ്പിച്ചു ബാക്കിയുള്ളവര്‍ കഴിച്ചു...ഇനി എവിടേലും ഒന്ന് കിടക്കണം ....അതിനുള്ള വട്ടം കൂട്ടലായി പിന്നെ...കട്ടിളിലിം നിലത്തുമൊക്കെയായി എല്ലാരും കിടന്നു ....ബാബുമോന്റെ കട്ടിലും ഒരു സുഹൃത്ത്‌ കൈയടക്കി ..സ്ഥലം കിട്ടിയവര്‍ പിറ്റേ ദിവസത്തെ കറക്കവും സ്വപ്നം കണ്ടു കിടന്നുറങ്ങി ....(പിന്നീട് ബാബുമോന്‍ വെതാളതെയും തോളിലേറ്റി നടക്കുന്ന വിക്രമാദിതിയനെ പോലെ കുറെ നേരം പായും എടുത്തു അതിലെ സ്ഥലം തേടി നടന്നെന്നാണ് കിംവദംദി...അപവാദം അല്ലാതെന്താ....)....പിറ്റേദിവസം രാവിലെ പ്രാഭാഥ കര്‍മംഗളെല്ലാം കഴിഞ്ഞു ചിലര്‍ പത്രം വായിക്കുന്നു , ചിലര്‍ ടി വി കാണുന്നു , (എന്ന വ്യാജേന, പ്രാതലിനുള്ള വിളിയും കാത്തു ഇരിക്കുകയാണ് ..ഇടയ്ക്കിടയ്ക്ക് അടുക്കള ഭാഗത്തേക്ക്‌ നോക്കുന്നുമുന്ന്ട് )...അല്‍പ സമയത്തിന് ശേഷം അകത്തുനിന്നും അമ്മ വിളിച്ചു "മോനെ ..ബാബുമോനെ കഴിക്കാന്‍ വന്നോളൂ"...പിന്നെ സംഭവിച്ചത് പതിവ് കാഴ്ചകള്‍ തന്നെ ......പ്രാതലും കഴിഞ്ഞു ഇനി ഉച്ച ഊണ് വരെ എന്ത് ചെയ്യും എന്നാലോചിച്ചു കൊണ്ട് ചിലര്‍ മുറ്റത്തേക്കിറങ്ങി....അപ്പൊ ദെ തൊട്ടു മുന്ബിലുള്ള കനാലില്‍ ഒരു വലിയ വള്ളം കിടക്കുന്നു ....എന്നാ പിന്നെ കനാലില്‍ കൂടി ഒരു തോണി യാത്രയാകാമെന്ന ഒരു ബുദ്ധിമാന്റെ അഭിപ്രായം ശരിവച് ആഗ്രഹം ബാബുമോനെ അറിയിച്ചു ..... അത് നല്ല ഒരു കാരിയമായി ബാബുമോനും തോന്നി (അല്ലെ ഇടയ്ക്കിടയ്ക്ക് ഇവന്മാര്‍ക്ക് എന്തേലും തിന്നാന്‍ കൊടുക്കേണ്ടി വരും ..അതൊഴിവാക്കാന്‍ ഇതുതന്നെ പറ്റിയ മാര്‍ഗം).....ബാബുമോന്‍ പിന്നെ ഒരു വള്ളക്കാരനെ തപ്പി ഇറങ്ങി....അര മനിക്കൂരായിക്കാനും ബാബുമോന്‍ എവിടുന്നോ ഒരു വള്ളക്കാരനെ തപ്പിക്കൊണ്ടു വന്നു , എല്ലാരേം വള്ളത്തിനടുതെക്കു വിളിച്ചു, തനേതോ പൈലറ്റ് നെ തപ്പിക്കൊണ്ടു വന്നിരിക്കുന്നെന്ന ഭാവേന ...എല്ലാരും വള്ളത്തിനടുതെത്തി..... ഇനി അകത്തു കയറണം ...ചാറ്റല്‍ മഴ പെയ്തു തെന്നിക്കിടക്കുന്ന കനാലിന്റെ സൈഡില്‍ കൂടെ എങ്ങനെ വള്ളത്തില്‍ കയറും, ചിലര്‍ക്ക് പേടി....ഇതൊക്കെ വെറും ചീള് കേസല്ലേ...ചുമ്മാ അങ്ങ് കയറിയാ മതിന്നെ ..അവിടെ പിടിക്ക് ..സൂക്ഷിക്കണം ..ശ്രദ്ധിച് ..വീഴല്ലേ എന്നൊക്കെയുള്ള ബാബുമോന്റെ ആത്മ ധൈരിയും കലര്‍ന്ന വാക്കുകളും അസാധാരണമായ ആജ്ഞ ശക്തിയും ഒക്കെ കൂടെയായപ്പോള്‍ എല്ലാര്ക്കും ഒരു ധൈരിയം കിട്ടി ....ഹോ ബാബുമോന്‍ ഉണ്ടെങ്കില്‍ ഏതു ടൈടാനിക്കില്‍ വേണേലും നമ്മള്‍ കയറും എന്ന് മനസ്സില്‍ പറഞ്ഞു, ഓരോരുത്തരായി പതുക്കെ കയറി വള്ളത്തിന്റെ പലഭാഗത്തായി ഇരുന്നു .......ഇനി ബാബുമോന്‍ കൂടെ കയറിയാല്‍ മാത്രവേ പോകാന്‍ പറ്റു..കപ്പിത്തനില്ലാതെ എന്ത് കടല്‍ യാത്ര എന്ന് പറഞ്ഞാ പോലെ , ബാബുമോന്‍ ഇല്ലാതെ എന്ത് വളളയാത്ര ....ബാബുമോന്‍ പതുക്കെ അടുത്ത് നിന്ന മരത്തിന്റെ ചില്ലയില്‍ പിടിച്ചു തെന്നിക്കിടക്കുന്ന സൈഡില്‍ കൂടെ പതുക്കെ വള്ളത്തിലേക്ക്‌ കാലു വച്ചു...ബ്ലും ....കാലൊന്നു പതറി ....ബാബുമോന്‍ ഇതാ വെള്ളത്തില്‍ ...വള്ളത്തിലിരുന്ന കൂട്ടുകാര്‍ ഒന്ന് പതറി ....അവര്‍ ഇരുന്നിടത്ത് നിന്നും അങ്ങോട്ടും ഇങ്ങോട്ടും നോക്കി (അല്ലാതെന്തു ചെയ്യാന്‍ , ഒറ്റ ഒന്നിനും നീന്താന്‍ അറിയില്ല...).ആഴമുണ്ടോ ആവോ... പെട്ടെന്ന് ഒരു പോള കൂട്ടം വള്ളത്തിനു സൈഡില്‍ കൂടെ ഒന്നെത്തി നോക്കി .... .ഒരു നീര്‍ക്കോലി തലപോക്കുന്നപോലെ ....(ചിലര്‍ പേടിച്ചു വെള്ളത്തില്‍ ചാടാന്‍ തുടങ്ങി ...ഇനി വല്ല മറുതയും ആണോ ..വെള്ളത്തില്‍ പോയ ബാബുമോന്‍ ഇളക്കിവിട്ടതാണോ ..എന്നൊക്കെയുള്ള ചിന്തകള്‍ മിന്നി മറഞ്ഞു..കുറച്ചൂടെ വെയിറ്റ് ചെയ്തിട്ട് ചാടാം നീന്താന്‍ അറിയില്ലല്ലോ എന്നായി ചിലരുടെ ചിന്ത )...ബാക്കി കൂടെ പൊന്തി വന്നപ്പോഴാണ് എല്ലാര്ക്കും ശരിക്കും മനസമാധാനം ആയതു ...അത് വേറൊന്നും അല്ലാരുന്നു ബാബുമോന്റെ തലയും , തലയിലും ചെവിയെലും എല്ലാം കുറെ പോളയും..ആ കാഴ്ച കണ്ടാല്‍ ഏതു കഠിന ഹൃദയനും ഒന്ന് പുഞ്ചിരിച്ചു പോകും ...പിന്നെ വള്ളത്തിലിരിക്കുന്ന പാവങ്ങങ്ങളുടെ കാരിയം പറയണോ(അപ്പോള്‍ തുടങ്ങിയ ചിരി നിര്‍ത്താന്‍ ചിലര്‍ക്ക് ദിവസങ്ങള്‍ വേണ്ടിവന്നെന്നാണ് സംസാരം ....) ....ഒരു വിധത്തില്‍ ബാബുമോന്‍ കരക്കുകയറി പുറകില്‍ നിന്നും ഉയര്‍ന്ന പോട്ടിച്ചിരിയെ തൃനവല്ക്കരിച്ചുകൊണ്ട് ബാബുമോന്‍ ഡ്രസ്സ്‌ മാറാന്‍ വേണ്ടി വീട്ടിലേക്കു നടന്നു നീങ്ങി ......

ഗുണ പാഠം : അടിതെറ്റിയാ ആനയും വീഴും

Wednesday, March 10, 2010

ഇപ്പൊ വീണേനെ....

ഞങ്ങള്‍ എഞ്ചിനീയറിംഗ് ഡിഗ്രീ ക്ക് പഠിക്കുന്ന കാലം ..ഒരു കുഗ്രമത്തിലാണ് സ്ഥാപനം ...വിവാദങ്ങള്‍ എല്ലാക്കാലത്തു കൂടിനുള്ള ഒരു പാവം ഇന്‍സ്റ്റിറ്റ്യൂട്ട് .... ഞങ്ങള്‍ കുറച്ചു പേര്‍കൂടി കാടിന്റെ നടുവിലുള്ള ഇപ്പൊ താഴെ വീഴും എന്നും പറഞ്ഞു നില്‍ക്കുന്ന ഒരു വീട്ടിലാണ് താമസം ....അവിടെനിന്നു എന്ത് കാണിച്ചാലും ആരും അന്നും അറിയില്ല..അത്രയ്ക്ക് ഒറ്റപെട്ട ഒരു വീടാണത്....എങ്കിലും ഞങ്ങള്‍ യാതൊരു ഭയവും പരാതിയും കൂടാതെ(പരാതി പറഞ്ഞാ പഠനം പിന്നെ വീട്ടിലിരുന്നാരിക്കും, കാശും പോകും , മാനവും പോകും ) ഇങ്ങനെ സസുഖം ജീവിച്ചു പോരുന്നു..ഈ ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ അഞ്ചു ആറു പേരുണ്ട് ....എല്ലാവരുടേം പേര് പറയുന്നില്ല...എന്നാലും നായകനെ പരിച്ചയപെടുതത്തെ വയ്യല്ലോ ....സിന്റോ.....ആളല്പം ശരീരമുള്ള കൂട്ടത്തിലാണ് ....അതുകൊണ്ടുതന്നെ ഇന്‍ ടേക്ക് ഉം കൂടുതലാരിക്കുമെന്നു പറയാതെ തന്നെ മനസിലാക്കവുന്നതാണല്ലോ ......ഞങ്ങള്‍ക്ക് ആകെ കിട്ടുന്ന അവധി സണ്‍‌ഡേ ആണ് .....സണ്‍‌ഡേ ഉച്ചക്ക് അടിപൊളിയാണ് ....ഉച്ചക്കാണ് ചിക്കനും ചോറും ഒക്കെ കൂടി ഒരു പിടി പിടിക്കുന്നത്‌...എല്ലാരും കൂടെ വട്ടത്തില്‍ ഇരുന്നു നുണകളും പറഞ്ഞു തട്ടിവിടും ......പതിവ് പോലെ ഒരു സണ്‍‌ഡേ ഉച്ച ...എല്ലാരും പാത്രം നിറയെ ചോറും ചിക്കന്‍ കറി യും ഒക്കെ എടുത്തു ഇ ബെഞ്ചിലും ഒക്കെയായി സ്ഥാനം പിടിച്ചു ..അതാ വരുന്നു നമ്മുടെ സിന്റോ പാത്രം നിറയെ ചോറും കറി യും ആയി...സിന്റോയും ഒരു കസേര വലിച്ചോണ്ട് വന്നു സിറ്റ് ഔടിന്റെ ഒരു ഭാഗത്ത്‌ സ്ഥാനം പിടിച്ചു ....അപ്പോഴാണ് എല്ലാരും ആ പാത്രം ശ്രദ്ധിച്ചത് ..കൂമ്പാരം കൂടിയിട്ടിരിക്കുന്ന ചോറ് കാരണം ആളെ കാണാന്‍ വയ്യ ....എല്ലാരും പരസ്പരം നോക്കി ചിരിച്ചു , വിഷമിപ്പിക്കണ്ടാല്ലോന്നു കരുതി ആരും ഒന്നും പറഞ്ഞില്ല .....എല്ലാവരും സൈലന്റ് ആയി ഇരുന്നു കഴിക്കുകയാണ് ...എല്ല് പൊടിയുന്ന കറുമുറ സബ്ദം മാത്രം ഉയര്‍ന്നു കേള്‍ക്കാം ...പെട്ടെന്നതാ ഒരു വലിയ ശബ്ദം ..നോക്കുമ്പോള്‍ സിന്റൊയെ കാണാനില്ല ...ചോറ് എടുത്തിരുന്ന പാത്രം മാത്രം അന്ടരീക്ഷത്തില്‍ ഉയര്‍ന്നു ചിലും എന്നൊരു സബ്ധതോടെ താഴെ വീഴുന്നു ....അത് നേരെ വന്നു വീണത്‌ മുറ്റത്ത്‌ കിടക്കുന്ന സിന്റോടെ തലയില്‍ ..ആശാന്‍ കസേരെയോടുകൂടെ പുറകോട്ടു മറിഞ്ഞു വീണതാണ് (ചോറിന്റെ കനമായിരുന്നു എന്നാന്നു അണ്‍ ഒഫീഷ്യല്‍ ആയുള്ള സംസാരം )...ഇതൊന്നും കണക്കാക്കാതെ സിന്റോ പാത്രവും എടുത്തു ചാടി എണീറ്റു..എന്നിട്ട് എല്ലാവരേം നോക്കി ഒറ്റ പറച്ചില്‍ "ഇപ്പൊ വീണേനെ"..(എല്ലാരുടെം കണ്ണുതള്ളി ......അപ്പൊ വീണില്ലരുന്നോ, ചിലര്‍ക്ക് സംശയം )..എന്നിട്ട് തന്റെ കാലിയായ പാത്രവും പേറി അടുക്കളയിലേക്കു ഞൊണ്ടി ഞൊണ്ടി നടന്നു..ഇനിയും ഒരംഗത്തിനുള്ള ബാല്യം തനിക്കുണ്ടെന്ന ഭാവത്തോടെ........
ഗുണ പാഠം : തകര്‍ച്ചകളില്‍ തളരരുത് , വിജയം വരെയും പോരാടണം....

പോത്തുണ്ടോ.....? !!

ഒരു കുഗ്രാമത്തിലെ മീറ്റ് സ്ടാളിലെക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.....നമ്മുടെ നായകന്‍ ആതാ ആ സ്ടാളിനെ ലക്ഷ്യമാക്കി നടക്കുകയാണ് ..... ഒരു ലുന്‍ഗി ഒക്കെ .ഉടുതാണ് നടപ്പ് ..കണ്ടാല്‍ ശരിക്കും ഒരു നാടന്‍ ...പക്ഷെ ആള് വല്യ പുള്ളിയാണ് കേട്ടോ...ഒരു മള്‍ടി നാഷണല്‍ കമ്പനിയിലാ ആശാന്‍ ജോലി ചെയ്യുന്നത് ...കണ്ടാല്‍ പറയില്ല..വെറും പാവവാ(ആ.......)....കുറച്ചു ചിക്കന്‍ വാങ്ങണം നാളെ ഈസ്ര്ഗര്‍ അല്ലെ...തകര്‍ക്കണം ....വീട്ടിലായിപോയില്ലേ ചിക്കനെങ്ങിലും നന്നായി കഴിക്കാം ...വേറൊന്നും പറ്റില്ലല്ലോ(ഹും .. ? )...എന്നൊക്കെ മനസ്സില്‍ പറഞ്ഞുകൊണ്ടാണ് ആശാന്‍ നടക്കുന്നത് .....രാവിലെ ആയതു കൊണ്ട് വല്യ തിരക്കൊന്നും കാണുന്നില്ല..സത്യം പറഞ്ഞാ കടയിലുല്ലവരല്ലാതെ വേറാരും ഇല്ല ...കടയുടെ ഉടമസ്തയാണെന്നു തോന്നുന്നു ഒരു ആജാന ബാഹു ആയ ഒരു കറുത്ത് തടിച്ച സ്ത്രീയും പിന്നെ വേറൊരു ചേട്ടനും , കണ്ടിട്ട് ജോലിക്കാരനെ പോലിരിക്കുന്നു, അവിടുണ്ട് .... ചേച്ചിയെ കണ്ടു ആദ്യം ഒന്ന് ഞ്ടുങ്ങിയെന്‍ഗിലും (ചുമ്മാ ഒരു മേമ്പോടിക്കണേ .....) ധൈര്യപൂര്‍വ്വം ആശാന്‍ പറഞ്ഞു "മൂന്ന് കിലോ ചിക്കന്‍ ". പെട്ടെന്ന് തന്നെ ചേട്ടന്‍ ചാടി കോഴിയെ ഇട്ടിരുന്ന വല കൂടിനകത്ത്‌ കയറി , അന്ഗത്തിന് ഇറങ്ങുന്ന ചേകവന്റെ മെയ്‌ വഴക്കത്തോടെ ..കൈയില്‍ വാളിനു പകരം ഒരു ചക്കുനൂലിന്റെ കഷണം ...എന്തിനാണോ ആവോ ....ചേട്ടന്‍ തിരിച്ചു ചാടിയപ്പോ ദെ ചാക്കുനൂലില്‍ കുരുങ്ങി രണ്ടു കോഴികള്‍ ...പാവങ്ങള്‍(മൂന്ന് കിലോ ചിക്കന്‍ എന്ന് വിളിച്ചു പറയുമ്പോ എവിടാരുന്നു ഈ സഹതാപം )..ആ പാവം കോഴികളെ ത്രാസിന്റെ ഒരു സൈഡില്‍ കേട്ടിതൂകി ചേട്ടന്‍ കട്ടികള്‍ മാറി മാറി വച്ച് നോക്കി , എന്തോ ഉറപിച്ച രീതിയില്‍ വിളിച്ചു പറഞ്ഞു , മൂന്നേ നാനൂറു ....കൌണ്ടറില്‍ ഇരുന്ന ചേച്ചി അത് കുറിച്ചിടുന്നതും കണ്ടു .....ചേട്ടന്‍ കോഴികളുമായി കടയുടെ വേറൊരു വശത്തേക്ക് പോയി...ആളുകള്‍ വരാന്‍ തുടങ്ങിയിരിക്കുന്നു ..ഇടയ്ക്കു ചിലര്‍ വന്നു രണ്ടു കിലോ പന്നി എന്നും നാല് കിലോ പോത്ത് എന്നൊക്കെ പറയുന്നുണ്ട് ....ചേച്ചിയാണ് അതെല്ലാം മാനേജ് ചെയ്യുന്നത് ......നമ്മുടെ ആശാന്‍ ഇതെല്ലം കേട്ടസ്വധിച്ചുകൊണ്ടിങ്ങനെ നില്‍ക്കുകയാണ്.....ചേച്ചി "രണ്ടു കിലോ പന്നി" എടുക്കാന്‍ ഫ്രീസെറിനു അടുത്തേക്ക് മാറി ....ആ സമയത്ത് ദാ നമ്മുടെ കഥയിലെ വില്ലന്‍ കടന്നു വരുന്നു ...അദ്ധ്യേം ആശാന്റെ അടുത്തേക്ക് വന്നു നിന്ന് ..എന്നിട്ട് ആശാനോട് ഒരു ചോദ്യം "പോത്ത് ഉണ്ടോ ?"..ആശാന്‍ ഞെട്ടി ..തന്നെ കണ്ടാല്‍ അങ്ങനെ തോന്നുവോ..പിന്നെ കാരിയം പിടികിട്ടി ....ഇധ്യേം തന്നെ കടക്കരനന്നു തെറ്റിദ്ധരിച്ചു...ആ നിമിഷത്തില്‍ തന്നെ ഇനി മേലില്‍ ഇതുപോലൊരു ലുങ്ങിയും ഉടുത് പുരതിരങ്ങില്ലനു ഒരു ശപഥവും ചെയ്തു...സത്യം പറഞ്ഞെ വെറുത്തു പോയി ..(അത് വെറുതെ.. പിന്നീട് ഇത്തരം അനുഭവങ്ങള്‍ ഒരു പതിവായി ആശാന് )...ആശാന്‍ ഒന്ന് പുഞ്ചിരിച്ചു(അമിളി മറക്കാന്‍ പെടുന്ന ഒരു പാടേ.....)എന്നിട്ട് കുനിജു നിന്ന് ഫ്രീസേരിന്നു പന്നി എടുക്കുന്ന ചേച്ചിടെ നേരെ കൈ ചൂണ്ടി ...ചൂണ്ടി കഴിഞ്ഞപ്പോഴാണ് ആശാന്റെ മനസ്സില്‍ നര്‍മം മോട്ടിടത് ...ആശാന്‍ ചിരിതുടങ്ങി .(പോത്ത് ചേട്ടന്‍ ചിലപ്പോ വിജരിച്ചു കാണും എനിക്ക് പോത്താ വേണ്ടേ... എരുമ അല്ലാന്നു..ആശാന്റെ തോന്നലാണേ.......)...പോത്ത് ചേട്ടന് ഒന്നും മനസിലായില്ല ..ചേച്ചിക്കും . തമ്പുരാന്റെ അനുഗ്രഹവും കൊണ്ടെന്നപോലെ ചേട്ടന്‍ ചിക്കനുമായി വന്നു ..അതും വാങ്ങി അടി കൊള്ളാതെ ആശാന്‍ തടിയൂരി .....തിരിച്ചു നടക്കുമ്പോഴെല്ലാം ആശാന്റെ മുഖത്ത് ചിരി കാണാമായിരുന്നു ......പിന്ന്നെ തല്ലുകൊല്ലാതെ രക്ഷപെട്ടെന്നുള്ള ഒരു ആശ്വാസവും.....

ഗുണപാഠം : അസ്ഥാനത്തുള്ള ചിരി ആപത്തു..

Tuesday, March 9, 2010

രണ്ടു മണ്ടന്മാര്‍ (ഒന്ന് ഈ എളിയവന്‍ )

ഈ കഥ നടക്കുന്നത് അങ്ങ് അമേരിക്കയിലല്ല, പിന്നെ ഉഗാണ്ടയലാനോന്നു നിങ്ങള്‍ ചോദിക്കും ..അല്ലേ അല്ല ...ഛെ ഞാനാരാ വി ഡി രാജപ്പനോ (രാജപ്പന്‍ ചേട്ടന്റെ ആരാധകര്‍ക്ക് ഒന്നും തോന്നല്ലേ ..)....ഈ സംഭവം നടക്കുന്നത് ബംഗ്ലൂരിലെ ഒരു മള്‍ടി നാഷണല്‍ കമ്പനിയിലാ. . IT കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്കറിയാം ആച്ഴയിലെ ആദ്യത്തെ ദിവസം നടക്കുന്ന ഒരു സംഭവം ..കുറെ പേര്‍ ഒരു മേശക്കു ചുറ്റും ഇരുന്നു ചെയ്തതും ചെയ്യാത്തതുമായ കാരിയങ്ങള്‍ ഇങ്ങനെ തള്ളി വിടുന്ന സംഭവം ...സ്റ്റാറ്റസ് മീറ്റിംഗ് ...ചുമ്മാ പ്രഹസനം...നല്ലോണം കള്ളം പറയാന്‍ പഠിക്കാം ..അതേയുള്ളൂ ഒരുപകാരം .....ചിലരുണ്ട് തള്ളിന്റെ ഉസ്താദുക്കള്‍ ...കേട്ടാല്‍, പെറ്റ തള്ള പോലും പൊറുക്കാത്ത തള്ളുകള്‍ തള്ളുന്നവര്‍ ...അത് കേള്‍ക്കുമ്പോ തോന്നും , മണ്ടന്മാരെ മാത്രമേ ഈ ടീം ലീഡും മാനേജരും ഒക്കെയായി എടുക്കതോല്ലോന്നു ....ഛെ എനിക്കും ആകണ്ടതല്ലേ ഒരു ടീം ലീഡ് ..(ഞാന്‍ മണ്ടനല്ല കേട്ടോ ).......പതിവ് പോലെ ഒരു മണ്ടേ രാവിലെ. സമയം ഏകദേശം പത്തു മണി ആയിക്കാണും, രണ്ടു വിരുതന്മാര്‍ മീറ്റിങ്ങിനായി പോകുകയാണ്. ...ഈ വിരുതന്‍ മാരാണ് ഈ കഥയിലെ നായകന്മാര്‍...ഞാനും ബൈജുവും.... മീറിംഗ് ഫസ്റ്റ് ഫ്ലോരിലാണ് (ഗ്രൌണ്ട് ഫ്ലോരിലും ഉണ്ടേ മീറ്റിംഗ് റൂം) .. റൂം റിസര്‍വ് ചെയ്ത ടീം ലീടിനെ മനസ്സില്‍ നല്ല സൊയമ്പന്‍ ________മോനെ എന്നും മനസ്സില്‍ വിളിച്ചു(മനസ്സില്‍ വിളിക്കണ്ട കാരിയം ഒന്നും ഇല്ല, നേരിട്ടും വിളിക്കാം , പുള്ളി മലയാളി അല്ല , എന്നാലും മോശവല്ലേ ഒരാളെ "പുന്നാര മോനേ " ന്നൊക്കെ വിളിക്കുന്നത്‌)ഞങ്ങളുടെ ലാപ്ടോപ് ഉം എടുത്തു മീറ്റിംഗ് റൂം ലക്ഷിയമാക്കി നടക്കുകയാണ് ... പന്റ്രി യുടെ മുമ്പിലൂടെ വേണം സ്റെര്‍കാസിനടുതെതാന്‍ ....പന്റ്രി യുടെ മുമ്പില്‍ എത്തിയപ്പോ തോന്നി ഫ്രീയായി കിട്ടുന്ന ചായയല്ലേ ഒന്ന് കുടിച്ചിട് പോകാന്നു (ഇപ്പൊ ഫ്രീയല്ല കേട്ടോ , അഞ്ചു രൂപ അമ്പത് പൈസ കൊടുക്കണം , ഈ രിസഷന്‍ വരുത്തിയ ഒരു വിനയെ .....) അങ്ങനെ പന്റ്രി യില്‍ പോയി ഓരോ കപ്പ്‌ കാപിയും എടുത്തു പിന്നേം നടന്നു. അപ്പൊ ബൈജുവിന് ഒരു സംശയം ഈ കാപ്പി കപും ലാപ്ടോപ് ഉം പിടിച്ചു കൊണ്ട് നട കയറി പോകാന്‍ കുറച്ചു പാടല്ലേ എന്ന് ....അത് ശരിയാണെന്ന് ഞാനും ...അപ്പൊ പിന്നെ ലിഫ്റ്റ്‌ പിടിച്ചു പോകാം എന്നായി രണ്ടു പേരും .. ഞങ്ങള്‍ രണ്ടാളും കൂടെ ലിഫ്റ്റ്‌ ലോബിയിലേക്ക് നടന്നു ..അവിടെത്തി മുകളിലേക്ക് പോകാനുള്ള ബട്ടനിലും ഞെക്കി കാത്തിരുന്നു ... ആകെ രണ്ടു ലിഫ്ടാ ഉള്ളത് അതാണെ ദെ ഏഴും എട്ടും ഫ്ലോരികളില്‍ നിന്ന് തിരിയുന്നു ...അങ്ങനെ കുറച്ചു സമയത്തെ കാത്തിരിപ്പിന് ശേഷം ഒരെണ്ണം വന്നു ലാന്‍ഡ്‌ ചെയ്തു ... വാതില്‍ തുറന്നു ...കുറെ പേര്‍ ഉണ്ട് ....ഞങ്ങള്‍ ഒരു കൈയില്‍ ലാപ്ടോപ് ഉം മറു കൈയില്‍ കാപ്പി കപ്പുമായി അകത്തു കയറി ....ലിഫ്റ്റിന്റെ വാതില്‍ അടഞ്ഞു .....ഫസ്റ്റ് ഫോരല്ലേ പെട്ടെന്ന് എത്തുമെന്നും വിചാരിച്ചു കാത്തിരുന്നു...ലിഫ്റ്റിന്റെ വാതില്‍ തുറന്നു ...ഹോ ...അമ്പട ...എന്തൊരു സപീടട ഈ ലിഫ്റിനു എന്നും മനസ്സില്‍ വിചാരിച്ചു ഞങ്ങള്‍ പുറത്തു കടന്നു ....കൂടെ ലിഫ്ടിലുണ്ടാരുന്നവരെല്ലാം ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നത് കണ്ടു ഞാന്‍ മനസ്സില്‍ പറഞ്ഞു എല്ലാര്‍ക്കും ഞങ്ങളെ അറിയാല്ലോ "എന്റെ ദെയ്വമേ ഞങ്ങള്‍ക്ക് എന്തിനിത്രേം പ്രശസ്തി തന്നു" നീയെത്ര വലിയവന്‍ ....ഒരു ചുള്ളനും അകത്തു കയറി ഞങ്ങളുടെ പുറകില്‍ ലിഫ്റ്റിന്റെ വാതില്‍ അടഞ്ഞു ...ലോബിക്ക് പുറത്തു കടക്കാന്‍ വേണ്ടി തിരിഞ്ഞപ്പോ .....ഞങ്ങള്‍ ഒന്ന് ഞെട്ടി ....പിന്നേം ഞെട്ടി....ദെ വീണ്ടും ഞെട്ടി ...ഞങ്ങള്‍ ദെ ഗ്രൌണ്ട് ഫ്ലോറില്‍ തന്നെ നില്‍ക്കുന്നു..പിന്നെ ചിരിതുടങ്ങി ...നിര്‍ത്താന്‍ പറ്റുന്നില്ല ..ലോബിയില്‍ ഉണ്ടാരുന്നവരെല്ലാം ഞങ്ങളെ തന്നെ നോക്കുന്നു....എവിടെ ..ചിരിയുണ്ടോ നിര്‍ത്താന്‍ പറ്റുന്നു......ചിരിച്ചു കൊണ്ട് ലോബിക്ക് പുറത്തു കടന്നു ....ചിരിച്ചു കൂണ്ടു ഞങ്ങള്‍ ഒരു കൈയില്‍ കാപ്പിയും മറുകൈയില്‍ ലാപ്ടോപ് ഉം ആയി നടയെ ലക്ഷ്യമാക്കി നടന്നു ........ഇപ്പൊ ഒരു കുഴപ്പവും ഇല്ല നട കയറാന്‍ .....
ഗുണ പാഠം: വരാനുള്ളത് വഴിയില്‍ തങ്ങില്ല...............